നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഒക്ടോബറില്‍ ദശാബ്ദത്തിലെ താഴ്ന്ന നിലയിലെത്തിയതായി റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പം ഒക്ടോബറില്‍ ദശാബ്ദത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതായി സാമ്പത്തികവിദഗ്ധര്‍ കരുതുന്നു. ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കാരമാണിതിന് കാരണം. 42 സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് നടത്തിയ വോട്ടെടുപ്പ് പ്രകാരം, സിപിഐ പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ ഒരു ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 0.48% ആയിരിക്കണം.

2015 ജനുവരിയ്ക്ക് ശേഷമുള്ള താഴ്ന്ന നിരക്ക്. സെപ്റ്റംബറില്‍ ഇത് 1.54% ആയിരുന്നു. നിലവിലെ ഉപഭോക്തൃ പണപ്പെരുപ്പ സൂചിക ബാസ്‌ക്കറ്റ് കുടുംബ ബജറ്റ് ശരിയായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

”പണപ്പെരുപ്പ ബാസ്‌കറ്റ് ഉപഭോക്തൃ ചെലവ് ആവശ്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടോ? അത് ഭാഗികമാണെന്ന് ഞാന്‍ പറയും,” യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കനിക പാസ്രിച്ച പറഞ്ഞു. അതുകൊണ്ടുതന്നെ ഉപഭോക്തൃ സൂചിക ബാസ്‌ക്കറ്റ് മാറ്റാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ ഇവര്‍ പിന്താങ്ങി. കൂടാതെ റഫറന്‍സ് വര്‍ഷം സര്‍ക്കാര്‍ 2024 ലേക്ക് മാറ്റും.

രാജ്യം ഒന്നാംപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. മാത്രമല്ല, ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പകുതിയോളം വരുന്ന മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പം, തുടര്‍ച്ചയായി ആറ് മാസമായി വാര്‍ഷികാടിസ്ഥാനത്തില്‍ ഇരട്ടഅക്കത്തില്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ ഡിസംബറില്‍ നടക്കുന്ന പണനയ യോഗത്തില്‍ (എംപിസി) റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായേക്കും. 

X
Top