റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വരുന്ന 25 വർഷത്തെ വികസന പദ്ധതികള്‍ തയാറാക്കുന്നതിന് ജേക്കബ്‌സ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നല്‍കി.

സെക്കൻഡ് റണ്‍വേ, ടാക്സിവേ, വ്യോമ ഭാഗത്തെ അനുബന്ധ വികസന പ്രവർത്തനങ്ങള്‍, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്‌സ് വികസനം, വിമാനത്താവളത്തിലേയ്ക്കുള്ള മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി, വിമാനത്താവളത്തിന്റെ ഭാവിയിലെ വികസനത്തിനുള്ള ഭൂമി ആവശ്യകത, 25 വർഷത്തെ വ്യോമയാന വികസന സാദ്ധ്യതകള്‍, പദ്ധതികളുടെ പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനം തുടങ്ങിയവ മാസ്റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തും.

വിമാനത്താവളത്തിന്റെ 25 വർഷത്തെ പ്രവർത്തനത്തില്‍ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 1.14 കോടിയും വിമാന സർവീസുകളുടെ എണ്ണം 73134 ആണ്.

അടുത്ത കാല്‍ നൂറ്റാണ്ടില്‍ ഉണ്ടാകാവുന്ന യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലെ വർദ്ധനവ് പരിഗണിച്ച്‌ വികസന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഏജൻസിയുടെ പ്രധാന ചുമതല. ഇവർ പഠനം ആരംഭിച്ചു. 10 മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും.

X
Top