എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ഓഗസ്റ്റില്‍ 10 കമ്പനികള്‍ ഐപിഒ വഴി 8000 കോടി രൂപ സമാഹരിക്കുന്നു

ജൂലൈയില്‍ ശക്തമായ ഡിമാന്റുണ്ടായ നാല്‌ പബ്ലിക്‌ ഇഷ്യുകള്‍ക്ക്‌ ശേഷം ഓഗസ്റ്റില്‍ പത്തോളം കമ്പനികള്‍ പബ്ലിക്‌ ഇഷ്യുവിന്‌ ഒരുങ്ങുന്നു. ഏകദേശം 8000 കോടി രൂപയാണ്‌ ഈ കമ്പനികള്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നത്‌.

എസ്‌ബിഎഫ്‌സി ഫിനാന്‍സ്‌, കോണ്‍കോര്‍ഡ്‌ ബയോടെക്‌, ജൂപ്പിറ്റര്‍ ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍സ്‌, ടിവിഎസ്‌ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്‌, ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്‌, യാത്ര ഓണ്‍ലൈന്‍, ഇന്നോ കാപ്‌ടാബ്‌, ഏയ്‌റോഫ്‌ളെക്‌സ്‌ ഇന്റസ്‌ട്രീസ്‌, റിഷഭ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌, വിഷ്‌ണു പ്രകാശ്‌ ആര്‍ പുങ്കാലിയ എന്നീ കമ്പനികളാണ്‌ ഈ മാസം ഐപിഒ നടത്താനൊരുങ്ങുന്നത്‌.

1025 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന എസ്‌ബിഎഫ്‌സി ഫിനാന്‍സിന്റെ ഐപിഒ ഓഗസ്റ്റ്‌ മൂന്നിന്‌ ആരംഭിച്ചു. 1551 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍കോര്‍ഡ്‌ ബയോടെക്കിന്റെ ഐപിഒ ഇന്നലെ തുടങ്ങി.

ദ്വിതീയ വിപണി ശക്തമായ പ്രകടനം നടത്തുന്ന സാഹചര്യത്തിലാണ്‌ പ്രാഥമിക വിപണി സജീവമാകുന്നത്‌. കഴിഞ്ഞ രണ്ട്‌-മൂന്ന്‌ മാസങ്ങള്‍ക്കിടെ നടന്ന ഐപിഒകള്‍ക്ക്‌ നിക്ഷേപകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. പല ഐപിഒകളും ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നിക്ഷേപകര്‍ക്ക്‌ സമ്മാനിക്കുകയും ചെയ്‌തു.

ജൂലായില്‍ നാല്‌ കമ്പനികള്‍ 2213 കോടി രൂപയാണ്‌ ഐപിഒകള്‍ വഴി സമാഹരിച്ചത്‌. ഉത്‌കര്‍ഷ്‌ സ്‌മോള്‍ ഫിനാന്‍സിന്റെ 500 കോടി രൂപയുടെ ഐപിഒ 111 മടങ്ങും നെറ്റ്‌ വെബ്‌ ടെക്‌നോളജീസിന്റെ 631 കോടി രൂപയുടെ ഐപിഒ 91 മടങ്ങുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

405 കോടി രൂപ ഐപിഒ വഴി സമാഹരിച്ച സെന്‍കോ ഗോള്‍ഡിന്റെ ഐപിഒ 77 മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടു. അതേ സമയം പികെഐ വെഞ്ച്വേഴ്‌സിന്‌ നിക്ഷേപകരില്‍ നിന്നും മതിയായ പ്രതികരണം ലഭിക്കാത്തത്‌ മൂലം ഐപിഒ പിന്‍വലിക്കേണ്ടി വന്നു.

ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമാണ്‌ ഐപിഒകള്‍ക്ക്‌ ലഭിക്കുന്നത്‌. 54-57 രൂപ ഓഫര്‍ വിലയുള്ള എസ്‌ബിഎഫ്‌സി ഫിനാന്‍സ്‌ ഗ്രേ മാര്‍ക്കറ്റില്‍ 40 രൂപ പ്രീമിയത്തോടെയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

705-741 ഓഫര്‍ വിലയുള്ള കോണ്‍കോര്‍ഡ്‌ ബയോടെക്കിന്റെ ഐപിഒക്ക്‌ 150 രൂപയാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം.

X
Top