ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വെളിച്ചെണ്ണ വില കത്തിക്കയറുന്നു

കോലഞ്ചേരി: ദീർഘമായ ഇടവേളയ്‌ക്ക് ശേഷം കർഷകർക്ക് ആശ്വാസം പകർന്ന് വെളിച്ചെണ്ണ വില കത്തിക്കയറിയതോടെ ഇടത്തരക്കാരുടെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റുന്നു.

ഉള്ളി, പച്ചക്കറി, പഴവർഗങ്ങള്‍, മത്സ്യം എന്നീ പ്രധാന ഭക്ഷ്യ വിലക്കയറ്റത്തില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് ഇരട്ടപ്രഹരമാണിത്.

ഒരു മാസം മുമ്പ് 45 48 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില 65 രൂപ കവിഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പ് 180ല്‍ നിന്ന വെളിച്ചെണ്ണ വില 240 രൂപയിലെത്തി. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

തേങ്ങ കിട്ടാനില്ല
വിളവ് കുറഞ്ഞതോടെ നാട്ടില്‍ തേങ്ങ കിട്ടാനില്ല. തൃശൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തേങ്ങ വരവും കുറഞ്ഞു. ലക്ഷദ്വീപില്‍ നിന്നും ആവശ്യത്തിന് തേങ്ങ എത്തുന്നില്ല.

ഒന്നിടവിട്ട വർഷമാണ് തെങ്ങിന് നല്ല വിളവ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പാണ്ടിത്തേങ്ങയുടെ വരവ് കുറഞ്ഞതും പ്രതികൂലമായി. വില കൂടിയതോടെ പാണ്ടിത്തേങ്ങ കൊപ്രയാക്കി മാറ്റുന്നതാണ് പ്രധാന വെല്ലുവിളി.

ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടി
വെളിച്ചെണ്ണയ്ക്കൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളായ പാമോയില്‍ സണ്‍ഫ്ളവർ ഓയില്‍ എന്നിവയ്ക്കും വില കൂടി. 100 ല്‍ നിന്ന പാമോയില്‍ 130 രൂപയിലേക്കും 120 ല്‍ നിന്ന് സണ്‍ഫ്ളവർ 145 രൂപയിലേക്കുമാണ് ഉയർന്നത്.

  • പൊതിച്ച തേങ്ങയുടെ വില 65 രൂപ
  • വെളിച്ചെണ്ണ വില 240 രൂപയിലേക്ക്

X
Top