ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് ത്രൈവിലെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങാന്‍ കൊക്കകോള

ന്യൂഡല്‍ഹി: സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും എതിരാളികളാകാന്‍ കൊക്കകോള.ഫുഡ് ഡെലിവറി, ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോം, ത്രൈവി ന്റെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കുകയാണ് ആഗോള ശീതള പാനീയ ഭീമന്‍. എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന കമ്പനിയാണ് ത്രൈവ്. 5500 ലധികം റെസ്‌റ്റോറന്റുകളുമായി നേരിട്ട് പങ്കാളിത്തമുണ്ട്. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ കൊക്കകോള നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാകുമിത്.

എന്നാല്‍ എത്ര തുക നിക്ഷേപിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊക്കകോളയും ത്രൈവും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.പാക്കേജുചെയ്ത കോക്ക്, തംസ് അപ്പ്, എയറേറ്റഡ് പാനീയങ്ങള്‍, മിനിറ്റ് മെയ്ഡ് ജ്യൂസുകള്‍, ജോര്‍ജിയ കോഫി, കിന്‍ലി വാട്ടര്‍ എന്നിവ വില്‍ക്കുന്ന കൊക്കകോള, ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡുമായി മാത്രമേ ഇതുവരെ പ്രത്യേക ആഗോള പങ്കാളിത്തം സ്ഥാപിച്ചിട്ടുള്ളൂ.

അതേസമയം ഡൊമിനോ ഓപറേറ്ററായ ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, 2021 അവസാനത്തില്‍ 24.75 കോടി രൂപയ്ക്ക് ത്രൈവിന്റെ 35 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.

X
Top