കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കോള്‍ ഇന്ത്യയുടെ കൽക്കരി ഉല്‍പ്പാദനത്തില്‍ മുന്നേറ്റം

ന്യൂഡൽഹി: കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം ഏപ്രില്‍ മാസത്തില്‍ 7.3 ശതമാനം വര്‍ധിച്ചു. ഇതോടെ ഉല്‍പ്പാദനം 61.8 ദശലക്ഷം ടണ്ണിലേക്ക് (എംടി) ഉയരന്നതായി പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 57.6 മില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിച്ചിരുന്നു.

ആഭ്യന്തര കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടെ സംഭാവനയാണ്. പിറ്റ്‌ഹെഡുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഉണങ്ങിയ ഇന്ധനത്തിന്റെ അളവായ് കല്‍ക്കരി ഓഫ് ടേക്ക് കഴിഞ്ഞ മാസം 3.2 ശതമാനം വര്‍ധിച്ച് 64.3 മില്യണ്‍ ടണ്ണിലെത്തി.

കഴിഞ്ഞ മാസം കോള്‍ ഇന്ത്യ ഉല്‍പ്പാദിപ്പിച്ച 61.8 മില്യണ്‍ ടണ്‍ കല്‍ക്കരിയില്‍, 16 മില്യണ്‍ ടണ്‍ മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (എംസിഎല്‍) ഉല്‍പ്പാദിപ്പിച്ചതാണ്. 14.1 മില്യണ്‍ ടണ്‍ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് (എസ്ഇസിഎല്‍), 11.8 മില്യണ്‍ ടണ്‍ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റേതുമാണ്.

കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വര്‍ധിച്ച് 773.6 മില്യണ്‍ ആയി ഉയര്‍ന്നു. 2022-23ല്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉല്‍പ്പാദനം 703.2 മില്യണ്‍ ടണ്‍ ആയിരുന്നു.

X
Top