പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

250 ശതമാനം ലാഭവിഹിത വിതരണത്തിന് റെക്കോര്ഡ് തീയതി നിശ്ചയിച്ച് ഫാര്‍മ കമ്പനി

മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 തീരുമാനിച്ചു. ഓഗസ്റ്റ് 9 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ ഓഹരി വില 975.95 രൂപയാണെന്നിരിക്കെ ലാഭവിഹിത യീല്‍ഡ് 0.51 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 9.67 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. 2022 ല്‍ 4.88 ശതമാനവും കഴിഞ്ഞ ആറ് മാസത്തില്‍ 3.26 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

എന്നാല്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ 1.01 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 5,10.20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി. 1935 ല്‍ രൂപീകൃതമായ സിപ്ല 75727.57 വിപണി മൂല്യമുള്ള ലാര്‍ജ്ക്യാപ്പ് കമ്പനിയാണ്.

മരുന്ന് നിര്‍മ്മാണ വിതരണ കമ്പനിയാണിത്. മരുന്നുകളുടെ നിര്‍മ്മാണം വില്‍പ്പന, കയറ്റുമതി, റോയല്‍റ്റി എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 5324.35 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 4.41 ശതമാനം കുറവാണിത്. 376.72 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മരുന്ന് കമ്പനിയായ സിപ്ലയ്ക്ക് ഏതാണ്ട് 80 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 50 വ്യത്യസ്ത ഡോസേജുകളിലായി 1500 ഓളം മരുന്നുകള്‍ വിപണിയിലെത്തിക്കുന്നു.

X
Top