കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ സിയാലിന് അനുമതി

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള അം​​​ഗീ​​​കൃ​​​ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ അം​​​ഗീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

1940 ലെ ​​​ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് കോ​​​സ്മെ​​​റ്റി​​​ക്സ് ആ​​​ക്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണു മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ, ഈ ​​​അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ 11 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി സി​​​യാ​​​ൽ മാ​​​റി.

ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റും ചെ​​​റി​​​യ അ​​​ള​​​വി​​​ൽ, പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​തു​​​വ​​​രെ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​നി​​മു​​​ത​​​ൽ വ​​​ൻ​​​കി​​​ട സ്റ്റോ​​​ക്കി​​​സ്റ്റു​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് കൊ​​​ച്ചി വി​​​മാ​​​ന​​ത്താ​​​വ​​​ളം വ​​​ഴി മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക​​​വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നാ​​​കും.

വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു​​​ള്ള സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​ക വ​​​സ്തു​​​ക്ക​​​ൾ ക​​​പ്പ​​​ൽ മാ​​​ർ​​​ഗ​​​മോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള മ​​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ മു​​​ഖാ​​​ന്തി​​ര​​​മോ ആ​​​ണ് ഇ​​​തു​​വ​​​രെ എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് കേ​​​ന്ദ്രാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തോ​​​ടെ ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നു മാ​​​റ്റ​​​മു​​​ണ്ടാ​​​കും.

ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​മാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഡ്യൂ​​​ട്ടി-​​​ഫ്രീ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ൾ ക​​​പ്പ​​​ൽ മാ​​​ർ​​​ഗ​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​നി മാ​​​റു​​​ന്ന​​​ത്.

X
Top