ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയിലേക്കുള്ള സ്റ്റീൽ കയറ്റുമതിയിൽ ചൈന രണ്ടാം സ്ഥാനത്ത്

ഡൽഹി: അതിർ‌ത്തി തർക്കം നിലനിൽക്കുമ്പോഴും ഇന്ത്യയിലേക്കുള്ള സ്റ്റീൽ കയറ്റുമതിയിൽ മുൻപന്തിയിൽ ചൈന.

സാമ്പത്തിക വർഷം തുടങ്ങിയ ഏപ്രിൽ മുതലുള്ള ഫിനിഷ്ഡ് സ്റ്റീൽ കയറ്റുമതിയിലാണ് ചൈന അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. നിലവിൽ ഇന്ത്യയിലേക്കുള്ള സ്റ്റീൽ കയറ്റുമതിയിൽ ചൈന രണ്ടാം സ്ഥാനത്താണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് പറയുന്നത്.

ഏപ്രിൽ-ജൂലൈ കാലയളവിലാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ കയറ്റുമതിക്കാരായി ചൈന മാറിയത്. 0.6 ദശലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഈ കാലയളവിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്.

മുൻ വർഷത്തെ അപേക്ഷിച്ച് 62 ശതമാനം ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ആകെ ഇറക്കുമതി നടത്തിയത് 2 ദശലക്ഷം മെട്രിക് ടൺ ഫിനിഷ്ഡ് സ്റ്റീലാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ നിർമ്മാതാക്കളാണ് ചൈന.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്റ്റീൽ കയറ്റുമതി ചെയ്യുന്നത് ദക്ഷിണ കൊറിയയാണ്. 0.7 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്യുന്ന ദക്ഷിണ കൊറിയ ആകെയുള്ള സ്റ്റീൽ ഇറക്കുമതിയുടെ 35 ശതമാനവും വഹിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് സ്റ്റീൽ നിർമ്മാതാക്കളായ ഇന്ത്യ ഏപ്രിൽ- ജൂലൈ കാലയളവിൽ 2.6 ദശലക്ഷം മെട്രിക് ടൺ ആണ് കയറ്റുമതി ചെയ്തത്.

ഇറ്റലി, സ്പെയിൻ, ബെൽജിയം, നേപ്പാൾ, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ക്രൂഡ് സ്റ്റീൽ കയറ്റുമതി ചെയ്യുന്നത്.

X
Top