സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ചൈന നാണയചുരുക്കത്തില്‍, ഉപഭോക്തൃ വിലനിലവാരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തി

ബീജിംഗ്: ചൈനീസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണ്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി രാജ്യം നാണയചുരുക്കത്തിലേയ്ക്ക് വീണു. ഡിമാന്റ് ദുര്‍ബലമാകുന്നതാണ് കാരണം.

ഇതോടെ ഉപഭോക്തൃ വില ഇടിവ് നേരിട്ടു. കോവിഡ് മഹാമാരിയ്ക്ക് ശേഷം ശക്തമായ സാമ്പത്തിക വീണ്ടെടുക്കല്‍ രാജ്യം പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍.

ഉപഭോക്തൃവിലകള്‍ രണ്ട് വര്‍ഷത്തെ കുറഞ്ഞനിരക്കിലെത്തിയതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്പാദക വില പത്താമാസവും ചുരുങ്ങി. ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയില്‍ ഡിമാന്റ് ദുര്‍ബലമാകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) ജൂലൈയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനമാണ് ഇടിഞ്ഞത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് സി.പി.ഐ കുറയുന്നത്. ബ്ലൂംബെര്‍ഗ് സര്‍വേ 0.4 ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്നു.

പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് (പിപിഐ) ജൂലൈയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ പത്താം മാസമാണ് പിപിഐയുടെ സങ്കോചം. ഫാക്ടറി ഗേറ്റിലെ ചരക്കുകളുടെ വിലയാണ് പിപിഐ അളക്കുന്നത്.

പിപിഐല ഇടിവ് സൂചിപ്പിക്കുന്നത് ഇന്‍പുട്ട് ചെലവുകള്‍ കുറയുന്നുവെന്നാണ്. ഡിമാന്റ് കുറയുമ്പോഴാണ് നാണയചുരുക്കം സംഭവിക്കുന്നത്. മാന്ദ്യത്തിന്റെ ഫലമായിട്ടാണ് ഉപഭോഗം കുറയുക. ഇത് കമ്പനികളെ വന്‍തോതിലുള്ള സാമ്പത്തിക നഷ്ടത്തിലേയ്ക്ക് നയിക്കും.

ഇതോടെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ആസ്തികളുടെ വിലകുറയുകയും ചെയ്യും.

X
Top