രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

ചൈനയുടെ കയറ്റുമതി പ്രതീക്ഷിച്ചതിലും കുറഞ്ഞു

ബിജീംഗ്: മൂന്ന് മാസത്തിനിടെ ആദ്യമായി ചൈനീസ് കയറ്റുമതി ഇടിഞ്ഞു. ആഗോള ഡിമാന്റ് പരിമതമായതാണ് കാരണം. ഇതോടെ ലോകത്തെ രണ്ടാമത്ത വലിയ സമ്പദ് വ്യവ്‌സഥ പ്രതിസന്ധിയിലായി.

കയറ്റുമതി മെയില്‍ 284 ബില്യണ്‍ ഡോളറിലെത്തുകയായിരുന്നു. മുന്‍ വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 7.5 ശതമാനം കുറവ്. യുഎസ്, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേയ്ക്കുള്ള കയറ്റുമതി ഇരട്ട അക്ക ഇടിവാണ് രേഖപ്പെടുത്തിയത്.

ഇറക്കുമതി 4.5 ശതമാനം കുറഞ്ഞ് 218 ബില്യണ്‍ ഡോളറായിട്ടുണ്ട്. 8% ഇടിവാണ് ഇറക്കുമതിയില്‍ പ്രതീക്ഷിച്ചിരുന്നത്. അതേസമയം രാജ്യം ഇപ്പോഴും വ്യാപാര മിച്ചത്തിലാണുള്ളത്.

66 ബില്യണ്‍ ഡോളറാണ് വ്യാപാര മിച്ചം. മറ്റു രാജ്യങ്ങളില്‍ നിന്നും ചരക്കുകള്‍ വാങ്ങുന്നത് ചൈന കുറച്ചു. തായ്വാന്‍,ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ 20 ശതമാനം കുറവാണുണ്ടായത്.

കയറ്റുമതി കുറഞ്ഞത് വളര്‍ച്ചയ്ക്ക് വെല്ലുവിളിയാണ്. ലോക വളര്‍ച്ചയുടെ 22.6 ശതമാനം ചൈന നിറവേറ്റുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

X
Top