ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

അയർലണ്ടിലെ തൊഴിൽ മേഖലയിൽ കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കണമെന്ന് ചേംബേഴ്‌സ് അയർലണ്ട്

ഡബ്ലിൻ: അയര്‍ലണ്ടിലെ 90 ശതമാനം ചെറുകിട ബിസിനസുകളും വേണ്ടത്ര യോഗ്യതയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ വെല്ലുവിളി നേരിടുന്നതായും ഇതിന് പരിഹാരമായി തൊഴിൽ മേഖലയിൽ കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കണമെന്നും രാജ്യത്തെ ഔദ്യോഗിക വാണിജ്യ-വ്യവസായ കൂട്ടായ്മയായ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ഓഫ് അയർലൻഡ് (ചേംബേഴ്‌സ് അയർലൻഡ്) ആവശ്യപ്പെട്ടു. ക്രിട്ടിക്കല്‍ സ്‌കില്‍ ജോബ് പെര്‍മിറ്റുകള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ സമാപിക്കുന്നതോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ സര്‍വേ ഫലങ്ങളും പുറത്തു വിട്ടു. ക്രിട്ടിക്കല്‍ സ്‌കില്‍, ഇന്‍എലിജിബിള്‍ ലിസ്റ്റ്, ജനറല്‍ എന്നിങ്ങനെ നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പെര്‍മിറ്റുകള്‍ ആവശ്യമാണെന്നും നിലവിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പെര്‍മിറ്റിംഗ്, വിസ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും ചേംബേഴ്‌സ് അയര്‍ലണ്ട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

രാജ്യത്തെ ചെറുകിട ബിസിനസ്സുകളില്‍ പകുതിയിലേറെ സ്ഥാപനങ്ങള്‍ക്കും, ഉപഭോക്തൃ സേവനം നേരിട്ട് നല്‍കേണ്ട റോളുകളില്‍ പോലും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇടത്തരം ബിസിനസ്സുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും, മാനേജ്‌മെന്റ് തസ്തികകള്‍ നികത്താന്‍ ആളില്ലെന്നും സര്‍വേ കണ്ടെത്തി. ചേംബേഴ്‌സ് അയര്‍ലണ്ടില്‍ നിന്നുള്ള 400-ലധികം പേര്‍ സര്‍വേയില്‍ പ്രതികരിച്ചു. 95 ശതമാനം മൈക്രോ ബിസിനസ്സുകളും തങ്ങള്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ മേഖലയില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തി. ഒഴിവുകള്‍ നികത്തുന്നതില്‍ ബിസിനസുകള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍, ബിസിനസ് വളര്‍ച്ചയെ ബാധിക്കുമെന്ന് ചേംബേഴ്‌സ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ ടാല്‍ബോട്ട് പറഞ്ഞു. ബ്യൂറോക്രാറ്റിക് പ്രക്രിയകള്‍ കാഠിന്യമേറുന്നതാണ് അയര്‍ലണ്ട് കുടിയേറ്റക്കാരുടെ ആകര്‍ഷക ലക്ഷ്യസ്ഥാനം അല്ലാതായിരിക്കുന്നതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ പെര്‍മിറ്റ് സംബന്ധിച്ച് ജൂണില്‍ ആരംഭിച്ച അയർലണ്ട് സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ദിവസം അവസാനിച്ചു. തൊഴില്‍ പെര്‍മിറ്റുകള്‍ക്കായുള്ള ക്രിട്ടിക്കല്‍ സ്‌കില്‍ ഒക്യുപേഷന്‍സ് ലിസ്റ്റിലും യോഗ്യതയില്ലാത്ത തൊഴിലുകളുടെ ലിസ്റ്റിലും വരുത്തേണ്ട മാറ്റങ്ങള്‍ ഇതിലൂടെയാണ് പുനരവലോകനം ചെയ്യുക. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള റിക്രൂട്ട്മെന്റിന് സഹായകമായ ഉദാരനയങ്ങളാണ് പ്രധാനമായും കണ്‍സള്‍ട്ടേഷന്‍ വഴി വിലയിരുത്തുക. ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപേഷന്‍സ് ലിസ്റ്റില്‍ വൈറ്റ് കോളര്‍, പ്രൊഫഷണല്‍ റോളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതിൽ വൈദഗ്ധ്യമുള്ള ആളുകളുടെ കുറവ് സമ്പദ്‌വ്യവസ്ഥ ശരിയായ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയറേഴ്സ് ഇൻ അയർലണ്ട് എന്ന സംഘടനയുടെ നേതൃത്വത്തില്‍, അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രവാസി കെയറര്‍മാരുടെ നെറ്റ്വര്‍ക്കിങ് ഗ്രൂപ്പും കണ്‍സള്‍ട്ടേഷനില്‍ പങ്കാളികളായിട്ടുണ്ട്.

X
Top