വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

ഹൗസിംഗ് ഫിനാന്‍സ് ബിസിനസ് വീവര്‍ സര്‍വീസസിന് വില്‍ക്കാന്‍ സെന്‍ട്രം കാപിറ്റല്‍

മുംബൈ: ഭവന വായ്പ വിഭാഗമായ സെന്‍ട്രം ഹൗസിംഗ് ഫിനാന്‍സിലെ (സിഎച്ച്എഫ്എല്‍) തങ്ങളുടെ പങ്കാളിത്തം പൂര്‍ണ്ണമായും വിറ്റൊഴിവാക്കുകയാണ് സെന്‍ട്രം കാപിറ്റല്‍. പുതുയുഗ കമ്പനിയായ വീവര്‍ സര്‍വീസസിന് തങ്ങളുടെ ഓഹരികള്‍ വില്‍പന നടത്തുമെന്ന് കമ്പനി അറിയിച്ചു. 430 കോടി രൂപയുടേതാണ് ഇടപാട്.

ജൂണ്‍ 30 വരെ സിഎച്ച്എഫ്ല്ലിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 1640 കോടി രൂപയുടേതാണ്. കമ്പനിയുടെ ഓഫീസുകള്‍ നൂറോളം പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഭവന വായ്പ, നിര്‍മ്മാണത്തിനാവശ്യമായ വായ്പകള്‍, വീടുപുതുക്കല്‍ ലോണുകള്‍, ഭൂമി പണയ വായ്പകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

18.000 ഓളം ഉപഭോക്താക്കളുണ്ട്. സെന്‍ട്രം ഗ്രൂപ്പ് അസോസിയേറ്റുകളും ജീവനക്കാരും  25 ശതമാനം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി 25 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നു. 

X
Top