ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അധിക എല്‍പിജി സബ്‌സിഡി പരിഗണനയില്‍, 30,000 കോടി രൂപ വകയിരുത്താന്‍ നീക്കം

ന്യൂഡല്‍ഹി: ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) ചില്ലറ വില്‍പ്പന വില ഉയരുന്നതിനിടെ ആശ്വാസമേകാന്‍ സര്‍ക്കാര്‍. എല്‍പിജിയ്ക്ക് 30,000 കോടി രൂപ വരെ അധിക സബ്‌സിഡി പരിഗണിക്കുന്നതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്തു. സുപ്രധാന പദ്ധതിയായ ഉജ്ജ്വലയുടെ ബജറ്റിനേക്കാള്‍ കൂടുതലാണ് സബ്‌സിഡിയ്ക്കായി കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്.

അധിക സബ്‌സിഡിക്കായി കണക്കാക്കിയിരിക്കുന്ന തുക ഏകദേശം ‘25,000-30,000 കോടി രൂപ’ ആണെന്ന് വാര്‍ത്താ ചാനല്‍ പറയുന്നു. സബ്‌സിഡി തുക എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നല്‍കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ബജറ്റ് എസ്റ്റിമേറ്റില്‍ എല്‍പിജി സബ്‌സിഡിയായി രേഖപ്പെടുത്തിയ 5,812 കോടി രൂപയേക്കാള്‍ കൂടുതലാണ് റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരിക്കുന്ന തുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ 19.2 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു. ഇതോടെ ന്യൂഡല്‍ഹിയിലെ എല്‍പിജി വില 1,976 രൂപയില്‍ നിന്ന് 1,885 രൂപയായി കുറഞ്ഞു. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 244 രൂപയാണ് ഈ ഇനത്തിലുള്ള വര്‍ദ്ധനവ്. ജൂലൈയിലാണ് അവസാനമായി വിലകൂടിയത്. 50 രൂപ.

X
Top