ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ജന്‍ ഔഷധി വഴി വിതരണം ചെയ്തത്, 1236 കോടി രൂപയുടെ മരുന്നുകള്‍, സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ (റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍) താങ്ങാനാവുന്ന വിലയില്‍ ജനറിക് മരുന്നുകള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കുന്ന പ്രധാന്‍ മന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) 2023 സാമ്പത്തിക വര്‍ഷത്തില്‍ 1236 കോടി രൂപയുടെ വില്‍പന നടത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വളര്‍ച്ചയാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 893 കോടി രൂപയായിരുന്നു വിറ്റുവരവ്.

“സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 1,200 കോടി രൂപയുടെ പുതുക്കിയ ലക്ഷ്യം ഞങ്ങള്‍ മറികടന്നു;മുന്‍ലക്ഷ്യം 775 കോടി ആയിരുന്നു,” ഫാര്‍മസ്യൂട്ടിക്കല്‍സ് & മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ സിഇഒ രവി ദധിച്ച് പറയുന്നു. ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, മരുന്നുകളുടെ മതിയായ ലഭ്യത ഉറപ്പാക്കുക, പ്രധാനമന്ത്രിയും മറ്റ് കാബിനറ്റ് മന്ത്രിമാരും പദ്ധതിക്ക് നല്‍കിയ വ്യാപകമായ പ്രചാരണം എന്നീ ഘടകങ്ങളാണ് വില്‍പന ഉയര്‍ത്തിയത്.

നിലവില്‍ 9300 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഇതുവഴി 1800 ഓളം ജീവന്‍രക്ഷാ മരുന്നുകളും 285 സര്‍ജിക്കല്‍, ന്യൂട്രാസ്യൂട്ടിക്കല്‍,മെഡിക്കല്‍ ഉപകരണങ്ങളും 50-90 ശതമാനം വിലക്കുറവില്‍ വില്‍പന നടത്തുന്നു. ചെറുകിട സംരഭകരാണ് ജന്‍ ഔഷധി വില്‍പന ശാലകള്‍ തുറക്കുക. ഫ്‌ലോട്ടിംഗ് ടെന്‍ഡറുകള്‍ വഴി പിഎംബിഐ മരുന്നുകള്‍ വാങ്ങുകയും അത് വെയര്‍ഹൗസുകള്‍ വഴി സ്റ്റോറുകളിലെത്തിക്കുകയും ചെയ്യും.

2024 ല്‍ 10,000 കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദധിച്ച് അറിയിച്ചു. ഇതിനായി 651 ജില്ലകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

X
Top