അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

കേരളത്തിലെ ഐടി കമ്പനികളുടെ കണക്കുപുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.

രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ തുറന്നത് 2021–22ലാണ്, 956 എണ്ണം. ഏറ്റവും കൂടുതൽ പൂട്ടിയത് 2019–2020ലാണ്, 454 എണ്ണം.

കേരളം: ഐടി കമ്പനികൾ തുറന്നതും അടച്ചതും
(ബ്രാക്കറ്റിൽ അടച്ച കമ്പനികളുടെ എണ്ണം)
2019–20: 729 (454)
2020–21: 938 (155)
2021–22: 956 (358)
2022–23: 787 (227)
2023–24: 62 (73)
2024–25: 57 (93)

X
Top