ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്മാർട്ട്‌ഫോൺ സുരക്ഷയിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്‌ഫോൺ നിർമാതാക്കൾ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്‌സ്‌കോഡ് പങ്കുവെക്കണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. എന്നാൽ കമ്പനികളുടെ അതീവ രഹസ്യവിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികൾ. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഓൺലൈൻ തട്ടിപ്പുകളും ഡാറ്റാ ലംഘനങ്ങളും തടയാൻ 83 പുതിയ സുരക്ഷാ മാനദണ്ഡങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെ സോഴ്‌സ്‌കോഡ് പരിശോധനയ്ക്കായി ലഭ്യമാക്കണം. സോഫ്റ്റ്‌വെയറുകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സർക്കാരിനെ മുൻകൂട്ടി അറിയിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.

ലോകത്ത് ഒരിടത്തും ഇല്ലാത്ത നിബന്ധനകളാണ് ഇന്ത്യ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് കമ്പനികൾ വാദിക്കുന്നു. സോഴ്‌സ്‌കോഡ് കൈമാറുന്നത് ഫോണുകളുടെ സുരക്ഷയെയും ഉപഭോക്താക്കളുടെ സ്വകാര്യതയെയും ബാധിക്കുമെന്നും അവർ പറയുന്നുണ്ട്. നേരത്തെ ചൈനയും അമേരിക്കയും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ആപ്പിൾ അടക്കമുള്ള കമ്പനികൾ അത് നിരാകരിക്കുകയായിരുന്നു.

750 ദശലക്ഷം സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളുള്ള ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ്. അതിനാൽ തന്നെ ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം കമ്പനികളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു.

കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. മുൻപ് ഫോണുകളിൽ സർക്കാർ നിർദേശിച്ച സുരക്ഷാ ആപ്പുകൾ നിർബന്ധമാക്കാനുള്ള നീക്കം വ്യാപക പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു.

പുതിയ നിർദേശങ്ങളിലും കമ്പനികളുമായി ധാരണയിലെത്താൻ ചർച്ചകൾ തുടരുകയാണ്.

X
Top