ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനുമായി വെള്ളി ബാറുകളുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. 99.9 ശതമാനമോ അതിലധികമോ ശുദ്ധിയുള്ള വെള്ളി ബാറുകള്‍, സ്വർണമോ പ്ലാറ്റിനമോ പൂശിയ വെള്ളി എന്നിവയുടെ ഇറക്കുമതി നയം ‘സ്വതന്ത്ര’ വിഭാഗത്തില്‍ നിന്ന് ‘നിയന്ത്രിത’ വിഭാഗത്തിലേക്ക് മാറ്റി.

ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയന്ത്രിത വിഭാഗത്തിലുള്ള വെള്ളി ഇറക്കുമതി ചെയ്യാൻ ഇനി സർക്കാർ ലൈസൻസ് നിർബന്ധമാണ്. സ്വർണ ഇറക്കുമതിയിലെ ചട്ടങ്ങള്‍ നേരത്തെ കർശനമാക്കിയിരുന്നു.

അഡ്വാൻസ് ഓതറൈസേഷൻ പദ്ധതി പ്രകാരം തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്വർണ്ണത്തിന്റെ പരിധി 100 കിലോഗ്രാമായി നിശ്ചയിച്ചു. മുൻപ് ഇതിന് പരിധിയുണ്ടായിരുന്നില്ല.

മെയ് 13 മുതല്‍ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയർത്തിയിരുന്നു.

X
Top