Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

കേരളത്തിന് 6000 കോടി കൂടി കടമെടുക്കാൻ അനുമതി നല്‍കി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്.

5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു.
വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.

ഇത്തരത്തില്‍ പന്ത്രണ്ടായിരം കോടിയോളം രൂപ കടമെടുക്കാന്‍ കഴിയുമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.

ആകെ 18000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്. 5900 കോടി കടമെടുത്തതിന് പിന്നാലെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയ ശേഷം 6000 കോടി രൂപ വായ്പയുടെ അനുമതി കൂടി സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ ലഭിക്കുന്ന ഈ 6000 കോടി രൂപ സംസ്ഥാനത്തിന് വലിയ ആശ്വാസമാകും.

X
Top