പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസ്-എഡിഐഎ ഇടപാടിന് സിസിഐ അനുമതി

മുംബൈ: ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസിലെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കുന്നതിന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (എഡിഐഎ) കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. എഡിഐഎ അതിന്റെ ട്രസ്റ്റ് ആയ പ്ലാറ്റിനം ഔൾ വഴിയാണ് ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ ഏറ്റെടുക്കുന്നത്.

ഇൻറ്റാസിന്റെ ഓഹരി മൂലധനത്തിന്റെ 3 ശതമാനം ഓഹരികൾ പ്ലാറ്റിനം ഔൾ ഏറ്റെടുക്കുന്നതാണ് നിർദിഷ്ട ഇടപാട്. ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളുടെ വികസനം, നിർമ്മാണം, വിപണനം എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസ്.

ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്. അതേസമയം അബുദാബി സർക്കാരിന് വേണ്ടി ഫണ്ട് നിക്ഷേപിക്കുന്നതിനായി സ്ഥാപിതമായ ഒരു സോവറിൻ വെൽത്ത് ഫണ്ടാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി.

X
Top