സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

316 കോടി രൂപയുടെ അധിക നിക്ഷേപം നേടി സ്‌പൈസ് ജെറ്റ്

നിക്ഷേപ സമാഹരണത്തില്‍ 316 കോടി രൂപ കൂടികൂട്ടിച്ചേര്‍ത്ത് സ്‌പൈസ്‌ജെറ്റ്. മുന്‍ഗണനാ ഇഷ്യൂ വഴി മൊത്തം ഫണ്ട് 1060 കോടി രൂപയായി വര്‍ധിപ്പിച്ചതായി കമ്പനിയോടടുത്ത വ്യത്തങ്ങള്‍ സൂചിപ്പിച്ചു.

നിക്ഷേപകര്‍ക്ക് ഇക്വിറ്റി ഷെയറുകളോ കണ്‍വെര്‍ട്ടിബിള്‍ സെക്യൂരിറ്റികളോ നല്‍കി ഫണ്ട് സ്വരൂപിക്കുന്നതാണ് മുന്‍ഗണനാ ഇഷ്യു. ഭാവിയില്‍ സ്‌പൈസ്‌ജെറ്റിന്റെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ നല്‍കുന്നതുമാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി 21 ന് നടന്ന പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സ്‌പൈസ് ജെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഏരീസ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ലിമിറ്റഡ് ഉള്‍പ്പെടെ രണ്ട് നിക്ഷേപകര്‍ക്ക് 4.01 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചിട്ടുണ്ട്.

എലാറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടുള്‍പ്പെടെ തുല്യമായ ഇക്വിറ്റി ഷെയറുകള്‍ക്ക് അപേക്ഷിക്കാനുള്ള അവകാശം നാല് നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ട് 2.31 കോടി വാറണ്ടുകള്‍ പുറപ്പെടുവിക്കുന്നതിനും കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.

നിക്ഷേപ സമാഹരണത്തിലെ ഈ നേട്ടം ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വിലയിലും പ്രകടമായി. സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ അഞ്ച് ശതമാനം വര്‍ധിത്ത് 68.90 രൂപയിലെത്തിയിരുന്നു.

സ്‌പൈസ്‌ജെറ്റ് ഒരു പുനരുജ്ജീവന തന്ത്രത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായി അധിക സബ്‌സ്‌ക്രിപ്ഷനുകളോടെ മൂലധന സമാഹരണത്തിന്റെ ആദ്യഗഡു ഈ വര്‍ഷം ആദ്യം 744 കോടി നേടിയിരുന്നു.

കൂടാതെ 1000 കോടി രൂപ അധികമായി സമാഹരിക്കുന്നതിനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന് (ഇസിഎല്‍ജിഎസ്) കീഴില്‍ എയര്‍ലൈന്‍ 1,000 കോടി രൂപ നേടിയിട്ടുണ്ട്. 500 കോടി രൂപ കൂടി അധികമായി നേടാനുള്ള ശ്രമത്തിലാണ് കമ്പനി.

ഫെബ്രുവരിയില്‍ സ്‌പൈസ് ജെറ്റ് ചെലവ് ചുരുക്കല്‍ തന്ത്രത്തിന്റെ ഭാഗമായി 1,400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരുന്നു.

X
Top