ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

100 ബേസിസ് പോയിന്റുകള്‍ കൂടി നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്ന്‌ കാപിറ്റല്‍ ഇക്കണോമിക്‌സ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് അതിന്റെ പ്രധാന പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കൂടി ഉയര്‍ത്തിയേക്കുമെന്ന് ലണ്ടന്‍ ആസ്ഥാനമായ സാമ്പത്തിക ഗവേഷണ ബിസിനസ് സ്ഥാപനം, കാപിറ്റല്‍ ഇക്കണോമിക്‌സ്. പണപ്പെരുപ്പം കുറയ്ക്കുന്നതിലുള്ള ഊന്നലാണ് നിരക്ക് വര്‍ധനവിലേയ്ക്ക് നയിക്കുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ നിരക്ക് വര്‍ധന പൂര്‍ത്തിയാകുമെന്നും സ്ഥാപനം പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തില്‍ 50 ബേസിസ് പോയിന്റ് വര്‍ധനവാണ് കാപിറ്റല്‍ ഇക്കണോമിക്‌സ് പ്രതീക്ഷിക്കുന്നത്. 2023ന്റെ തുടക്കത്തോടെ റിപ്പോ നിരക്ക് 6.40% ആയി ഉയരുമെന്നും അവര്‍ പറഞ്ഞു. ചരക്കുവിലകള്‍ കുറഞ്ഞു കഴിഞ്ഞെന്നും അതിനാല്‍ ഇനി നിരക്ക് വര്‍ധനയുണ്ടാകില്ലെന്നുമുള്ള അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു.

അതിനെ തള്ളിയാണ് സ്ഥാപനം ഇത്തരത്തിലുള്ള വാദം മുന്നോട്ടുവക്കുന്നത്. ‘പ്രതീക്ഷിച്ചിരുന്നതുപോലെ ആര്‍ബിഐ റിപ്പോ നിരക്ക് 5.40 ശതമാനമാക്കി ഉയര്‍ത്തി. പണപ്പെരുപ്പം ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ കുറഞ്ഞിട്ടും കേന്ദ്രബാങ്ക് കര്‍ശനനയം തുടരുകയായിരുന്നു.നിരക്ക് വര്‍ധന ഇവിടെ അവസാനിക്കുന്നില്ല. 2023 ന്റെ തുടക്കത്തോടെ മറ്റൊരു 100 ബിപിഎസ് വര്‍ദ്ധനവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ സാമ്പത്തിക വിദഗ്ധന്‍ ഷിലന്‍ ഷാ പറഞ്ഞു.

ഇന്‍പുട്ട് ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്ന കമ്പനി നടപടികള്‍ കാരണം പണപ്പെരുപ്പം ഇനിയും ഉയരുമെന്നാണ് കാപിറ്റല്‍ ഇക്കണോമിക്‌സ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.

X
Top