കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കാരുണ്യ ഫാർമസിയുടെ 14 ജില്ലകളിലെ കൗണ്ടറുകൾ വഴി കുറഞ്ഞവിലയ്ക്ക് കാൻസർ മരുന്നുകൾ

തിരുവനന്തപുരം: തിരഞ്ഞെടുത്ത കാരുണ്യ ഫാർമസികൾ(Karunya Pharmacy) വഴി കാൻസർ മരുന്നുകൾ(Cancer Medicines) കുറഞ്ഞവിലയ്ക്കു വിതരണം ചെയ്യും.

247 ബ്രാൻഡഡ് മരുന്നുകളാണ് ലാഭമെടുക്കാതെ പ്രത്യേക കൗണ്ടർ വഴി നൽകുന്നത്.

സംസ്ഥാനതല ഉദ്ഘാടനം 29-ന് വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി. ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തിൽ മരുന്നുവിതരണം ചെയ്യുന്ന കാരുണ്യ ഫാർമസികൾ:
തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, കാസർകോട് ജനറൽ ആശുപത്രി.

X
Top