ആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽ

ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നു

ബെംഗളൂരു: ആഭ്യന്തര യാത്രയ്ക്ക് കുറഞ്ഞ നിരക്കുമായി കഴിഞ്ഞ വർഷം തുടങ്ങിയ ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു.

സർവീസ് റദ്ദാക്കിയാലും ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 15 സർവീസുകളാണ് റദ്ദാക്കിയത്.

8 സർവീസുകൾ 2 മണിക്കൂറോളം വൈകിയാണ് യാത്ര തുടങ്ങിയത്. തിരുവോണത്തലേന്ന് കൊച്ചിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതോടെ മാസങ്ങൾക്ക് മുൻപേ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വെട്ടിലായി.

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിദിനം 2 വീതം സർവീസുകളാണുള്ളത്. കസ്റ്റമർ കെയറിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.

പൈലറ്റുമാരുടെ ക്ഷാമമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. വിമാനക്കമ്പനിയുടെ സർവീസ് ചട്ടങ്ങളിൽ പ്രതിഷേധിച്ച് കാലാവധി പൂർത്തിയാക്കാതെ പൈലറ്റുമാർ വിട്ടുപോകുന്ന സാഹചര്യമുണ്ട്.

ആകാശയുടെ 20 വിമാനങ്ങളിൽ 11 എണ്ണവും സീറ്റ് ഘടിപ്പിക്കുന്നതു പോലുള്ള അറ്റകുറ്റപ്പണിയിലാണുള്ളത്.

X
Top