ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

2023ൽ 9 ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികളെ രാജ്യത്തെത്തിക്കാൻ ലക്ഷ്യമിട്ട് കാനഡ

ഈ വർഷം അവസാനത്തോടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഉപരിപഠനത്തിന് 9 ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികളെ പുതിയതായി എത്തിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് കാനഡ. ഇത്തരത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചരിത്രം കുറിക്കാൻ രാജ്യം ഒരുങ്ങുകയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. ഒരു ദശാബ്ദം മുൻപ് രാജ്യത്ത് എത്തിയ പ്രവാസികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണത്. പ്രതിവർഷം ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികൾ ഉപരി പഠനത്തിന് എത്തുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിനും നിലവാരത്തിനും, രാജ്യത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച വിഷയങ്ങളിൽ അതീവ പ്രാധാന്യമാണ് ഉള്ളതെന്നും മാർക്ക് മില്ലർ വ്യക്തമാക്കി.

അന്താരാഷ്ട്ര വിദ്യാർത്ഥികൾ ധാരാളമായി എത്തുന്ന കാനഡയിലെ യൂണിവേഴ്സിറ്റി സിസ്റ്റം രാജ്യത്തെ സാമ്പത്തിക സാമൂഹിക മേഖലകളിൽ നിർണായ സംഭാവനകൾ നൽകുന്നുണ്ടെന്നും, അതേസമയം തന്നെ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ഇമിഗ്രേഷൻ മന്ത്രി വിശദീകരിച്ചു. വ്യാജരേഖ ചമച്ചും മറ്റും നിയമപരമല്ലാത്ത മാർഗത്തിലൂടെ പ്രവേശനം നേടാനുള്ള ശ്രമങ്ങൾ കർശനമായി തടയുന്നുണ്ടെന്ന് ഉറപ്പാക്കും. രാജ്യത്ത് പൊതു, സ്വകാര്യ മേഖലകളിൽ ഉള്ള വിവിധ സർവകലാശാലകൾ ചേർന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിലൂടെ പ്രതിവർഷം 20 – 30 ബില്യൺ ഡോളർ വരുമാനം നേടുന്നുണ്ട്.

പൊതുമേഖലയിലെ സർവകലാശാലകളുടെ പ്രവർത്തനം പൊതുവെ സുതാര്യവും തൃപ്തികരവുമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ചില സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കർശന നിരീക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവും ഉയർന്ന തോതിലുള്ള കുടിയേറ്റവും ഭവന നിർമ്മാണ മേഖലയിലും പാർപ്പിട ലഭ്യതയിലും വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഈ സ്ഥിതി കൃത്യമായി കൈകാര്യം ചെയ്യാൻ പര്യാപ്തമാകും വിധം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് മുൻപ് ചില സൂചനകൾ സർക്കാർ നൽകിയിരുന്നു. എന്നാൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടി വലിയ ഉത്തേജനം പകരുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ കടന്നുവരവിന് തടയിടേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ കനേഡിയൻ സർക്കാർ.

X
Top