സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

എംഎഫ് സെന്‍ട്രലിനായി കാംസും കെഫിന്‍ടെകും സംയുക്ത സംരംഭം ആരംഭിച്ചു

കൊച്ചി: വിവിധ മ്യൂചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ ഒരൊറ്റ സംവിധാനത്തിലൂടെ നടത്താന്‍ സൗകര്യമൊരുക്കുന്ന എംഎഫ് സെന്‍ട്രലിനായി സംയുക്ത സംരംഭം ആരംഭിക്കുന്നതായി കാംസും കെഫിന്‍ടെകും പ്രഖ്യാപിച്ചു.

മ്യൂച്വൽ ഫണ്ടുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ രജിസ്ട്രാറും ട്രാൻസ്‌ഫർ ഏജന്‍റുമാണ് കമ്പ്യൂട്ടർ ഏജ് മാനേജ്മെന്‍റ് സർവീസസ് ലിമിറ്റഡ് (കാംസ്), ആഗോള നിക്ഷേപക, ഇഷ്യുവർ സൊല്യൂഷനുകളുടെ മുൻനിര ദാതാക്കളാണ് കെഫിൻ ടെക്നോളജീസ് ലിമിറ്റഡ് (കെഫിൻടെക്).

സെബിയുടെ നിര്‍ദേശമനുസരിച്ച് 2021-ലാണ് കാംസും കെഫിന്‍ടെകും സഹകരിച്ച് എംഎഫ് സെന്‍ട്രലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പുതിയ സ്ഥാപനമായിരിക്കും എംഎഫ് സെന്‍ട്രലിന്‍റെ സാങ്കേതകവിദ്യാ വികസനം, വിപണനം, വില്‍പന തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുക.

നിക്ഷേപക സേവനങ്ങളുടേയും നിക്ഷേപകര്‍ക്കായുള്ള സൗകര്യങ്ങളുടേയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എംഎഫ് സെന്‍ട്രല്‍ തുടരും.

ഇന്ത്യന്‍ മ്യൂചല്‍ ഫണ്ട് മേഖലയിലെ നിര്‍ണായക നാഴികക്കല്ലാണിതെന്ന് കാംസ് മാനേജിങ് ഡയറക്ടര്‍ അനൂജ് കുമാര്‍ പറഞ്ഞു. എംഎഫ് സെന്‍ട്രലിനായി പ്രത്യേകമായ സ്ഥാപനം ആരംഭിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നും നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യമെന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട എല്ലാവര്‍ക്കും സൗകര്യപരമായി മുന്നോട്ടു പോകാന്‍ സഹായിക്കുന്ന വിധത്തില്‍ ആഗോള തലത്തില്‍ തന്നെ ആദ്യമായണ് ഇത്തരം ഡിജിറ്റല്‍ നീക്കമെന്ന് കെഫിന്‍ടെക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു.

X
Top