ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബൈജൂസ് ആഗോള ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസി

ന്യൂഡല്‍ഹി: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന എഡ്‌ടെക് ആപ്പ് ബൈജൂസ്, തങ്ങളുടെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. കമ്പനിയുടെ ഏവര്‍ക്കും വിദ്യാഭ്യാസമെന്ന സാമൂഹ്യ സ്വാധീന വിഭാഗത്തെയാണ് മെസി പ്രതിനിധീകരിക്കുക. അര്‍ജന്റീനിയന്‍ ഇതിഹാസമായ മെസി നിലവില്‍ പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ ക്ലബിനുവേണ്ടിയാണ് കളിക്കുന്നത്.

ആഗോള അംബാസിഡറായി മെസി എത്തുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറയുന്നു. താഴ്ന്ന ജീവിത നിലവാരത്തില്‍ നിന്നും കഠിനാധ്വാനം കൊണ്ടു ലോകത്തിന്റെ നെറുകയില്‍ എത്തിയ വ്യക്തിയാണ് മെസി. ബൈജൂസിന്റെ ഏവര്‍ക്കും വിദ്യാഭ്യാസമെന്ന ഇനീഷ്യേറ്റീവ് ഇതേ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അവര്‍ അറിയിച്ചു.

ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാനിരിക്കെയാണ് മെസി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരിലൊന്നാണ് ബൈജൂസ്. ഒരു മലയാളി സ്ഥാപനത്തിന്റെ അംബാസിഡറായി മെസി എത്തിയത് മലയാളികളേയും ആവേശത്തിലാഴ്ത്തി.

ലോകകപ്പിനോടനുബന്ധിച്ച് മെസിയുടെ കട്ടൗട്ടുകള്‍ ഇതിനോടകം കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

X
Top