ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ആഡംബര സ്പോർട്സ് കാർ രംഗത്തേക്ക് ചുവടുവച്ച് ബിവൈഡി

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്‌ട്രിക് വാഹന ഭീമനായ ബിവൈഡി.

ഡെൻസ ഇസഡിലൂടെ ആഡംബര സ്‌പോർട്‌സ് കാർ വിപണിയിലേക്കുകൂടി ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ബിവൈഡി. നിലവിൽ വൈദ്യുത വാഹന രംഗത്ത് ഇലോൺ മസ്കിന്‍റെ ടെസ്‌‌ലയെ വരെ പിന്നോട്ടടിച്ചു കുതിക്കുകയാണ് ബിവൈഡി.

ആഡംബര സ്‌പോർട്‌സ് കാർ വിഭാഗത്തിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുമായായിരിക്കും ഡെൻസ ഇസഡിന് ഏറ്റുമുട്ടേണ്ടി വരിക.

വാഹനത്തിന്‍റെ കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപയാണ് ഡെൻസ ഇസഡിന് പ്രതീക്ഷിക്കുന്നത്.

നേരെമറിച്ച്, വ്യാപാര സംഘർഷങ്ങളും സിഇഒ ഇലോൺ മസ്‌കിന്‍റെ പൊതു വിവാദങ്ങളും മൂലമുണ്ടായ പ്രത്യാഘാതങ്ങൾക്കിടയിൽ വില്പനയിലും വരുമാനത്തിലും വലിയ ഇടിവാണ് ടെസ്‌ല നേരിട്ടുകൊണ്ടിരിക്കുന്നത്.

കമ്പനി അടുത്തിടെ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ മൊത്തത്തിലുള്ള വില്പനയിൽ 9% ഇടിവും അറ്റാദായത്തിൽ 71% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

X
Top