ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ബിഎസ്എൻഎൽ സിം കാർ‌ഡ് ഇനി വീട്ടിലെത്തും

തിരുവനന്തപുരം: ബിഎസ്എൻഎൽ സിം കാർ‌ഡ് ഇനി വീട്ടിലെത്തും. ഇതടക്കമുള്ള ‘ഡോർ ടു ഡോർ’ സേവനങ്ങൾക്കായി ബിഎസ്എൻഎൽ ‘ലൈലോ’ എന്ന ഓൺലൈൻ സംരംഭവുമായി കരാറിലേർപ്പെട്ടു.

പുതിയ സിം കാർഡ്, സിം മാറ്റിയെടുക്കൽ, 4ജിയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും.

kerala.bsnl.co.in ഹോം പേജിലെ ഇതിനുള്ള ലിങ്കിൽ നിന്ന് ‘ലൈലോ ’യുടെ പേജിൽ എത്തി അഡ്രസ് നൽകാം. 30 രൂപ വരെ ഡെലിവറി ചാർജ്. സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക്് സിം കാർഡ് നൽകി നാളെ പദ്ധതി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ സേവനം ലഭിക്കും. പിന്നീട് മറ്റു ജില്ലകളിലും.

X
Top