ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇലക്ട്രോണിക് ഗോള്‍ഡ് രസീറ്റ് തുടങ്ങാന്‍ ബിഎസ്ഇയ്ക്ക് സെബി അനുമതി

മുംബൈ: ഇലക്ട്രോണിക് ഗോള്‍ഡ് രസീറ്റ് (ഇജിആര്‍) സെഗ്‌മെന്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിഎസ്ഇ. ഇതിനായുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി എക്‌സ്‌ചേഞ്ച് കരസ്ഥമാക്കി. സ്വര്‍ണ്ണത്തെ പ്രതിനിധീകരിക്കുന്ന ഇന്‍സ്ട്രുമെന്റ്‌സാണ് ഇജിആര്‍.

മറ്റ് സെക്യൂരിറ്റികള്‍ക്ക് സമാനമായ ട്രേഡിംഗ്, ക്ലിയറിംഗ്, സെറ്റില്‍മെന്റ് രീതികളായിരിക്കും ഇജിആറിനും ബാധകമാവുക. ഇജിആര്‍ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും ഗണത്തില്‍ വ്യക്തിഗത നിക്ഷേപകര്‍, ഇറക്കുമതിക്കാര്‍, ബാങ്കുകള്‍, റിഫൈനര്‍മാര്‍, ബുള്ളിയന്‍ വ്യാപാരികള്‍, ആഭരണ നിര്‍മ്മാതാക്കള്‍, റീട്ടെയിലര്‍മാര്‍ തുടങ്ങി മൂല്യ ശൃംഖലയിലെ മുഴുവന്‍ വാണിജ്യ പങ്കാളികളും ഉള്‍പ്പെടും.

നിലവില്‍ ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് ഡെറിവേറ്റീവുകളും മാത്രമാണ് രാജ്യത്തുള്ളത്. അതേസമയം ഇജിആറുകള്‍ ലോകമെമ്പാടും നിലവിലുണ്ട്.

ഇജിആര്‍ ലോഞ്ച് ചെയ്യുന്നതിന് ഡിപ്പോസിറ്ററികള്‍, വോള്‍ട്ട് മാനേജര്‍മാര്‍, വ്യാപാരികള്‍, ബുള്ളിയന്‍ ഡീലര്‍മാര്‍, ജ്വല്ലറികള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ടവരുമായി പ്രവര്‍ത്തിക്കുകയാണെന്ന് ബിഎസ്ഇ അധികൃതര്‍ അറിയിക്കുന്നു. ഒരു ദേശീയ സ്ഥാപന പ്ലാറ്റ്‌ഫോമിലൂടെ സ്വര്‍ണ്ണ വ്യാപാരത്തില്‍ സുതാര്യത വരുത്താനാകുമെന്നാണ് കരുതപ്പെടുന്നത്. ഇജിആര്‍ പ്‌ലാറ്റ്‌ഫോം ഗോള്‍ഡ് സ്‌പോട്ട് ഇടപാടുകളില്‍ സുതാര്യത വരുത്തുകയും വില നിര്‍ണ്ണയിക്കുന്ന രാജ്യമായി ഉയരാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും, അവര്‍ പറഞ്ഞു.

രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്തൃരാഷ്ട്രമായിട്ടും ആഗോളതലത്തിലെ വില നിര്‍ണ്ണയത്തില്‍ വലിയ റോള്‍ വഹിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. രാജ്യത്തിന്റെ വാര്‍ഷിക സ്വര്‍ണ്ണ ഡിമാന്‍ഡ് ഏകദേശം 800900 ടണ്‍ ആണ്.

X
Top