ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് ബിഎസ്ഇ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഡയറക്ടര്‍ ബോര്‍ഡ് ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നല്‍കി. 2 രൂപ മുഖവിലയുള്ള 45.9 ലക്ഷം ഓഹരികള്‍ 816 രൂപയിലാണ് തിരിച്ചുവാങ്ങുക. ഇതിനായി 375 കോടി രൂപ ചെലവഴിക്കും.

നിലവില്‍ 685.65 രൂപയിലാണ് ഓഹരിയുള്ളത്.2017 ന് ശേഷം ബിഎസ്ഇ നടത്തുന്ന മൂന്നാമത്തെ ഓഹരി തിരിച്ചുവാങ്ങലാണിത്. 2018 ല്‍ 166 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലും 2019 ല്‍ 460 കോടി രൂപയുടെ തിരിച്ചുവാങ്ങലും കമ്പനി നടത്തി.

കൂടാതെ കഴിഞ്ഞവര്‍ഷം 2:1 അനുപാതത്തില്‍ ബോണസ് ഓഹരികളും വിതരണം ചെയ്തു. നാലാംപാദത്തില്‍ 88.61 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണിത്.

അതേസമയം മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 16 ശതമാനം കുറഞ്ഞ് 205.65 കോടി രൂപയായി. വരുമാനം 10 ശതമാനം ഉയര്‍ന്ന് 815.53 കോടി രൂപയായിട്ടുണ്ട്.

X
Top