
മുംബൈ: മികച്ച ഒന്നാംപാദ പ്രകടനം നടത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്്ബിഐ) ഓഹരി തിങ്കളാഴ്ച ഇടിവ് നേരിട്ടു. 0.94 ശതമാനം താഴ്ന്ന് 567.90 രൂപയിലായിരുന്നു ക്ലോസിംഗ്. നേരത്തെ ഒരു ശതമാനത്തോളം ഉയര്‍ന്നാണ് സ്‌റ്റോക്ക് ട്രേഡ് ചെയ്തിരുന്നത്.
ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്. എച്ച്എസ്ബിസി വാങ്ങല്‍ റേറ്റിംഗ് താഴ്ത്തി കൈവശം വയ്ക്കുക എന്നാക്കിയപ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് വാങ്ങല്‍ റേറ്റിംഗും ബേര്‍ണ്‍സ്റ്റീന്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗും മക്വാറി ഔട്ട്‌പേര്‍ഫോം റേറ്റിംഗും ജെപി മോര്‍ഗന്‍ ഓവര്‍വെയ്റ്റ് റേറ്റിംഗും മോര്‍ഗന്‍ സ്റ്റാന്‍ലി ഇക്വല്‍ വെയ്റ്റും നൊമൂറ വാങ്ങല്‍ റേറ്റിഗും നല്‍കുന്നു. നൊമൂറ 655 രൂപയും മോര്‍ഗന്‍ സ്റ്റാന്‍ലി 670 രൂപയും ജെപി മോര്‍ഗന്‍ 720 രൂപയും മക്വാറി 720 രൂപയും എച്ച്എസ്ബിസി 630 രൂപയും ബേര്‍ണ്‍സ്റ്റീന്‍ 630 രൂപയും ഗോള്‍ഡ്മാന്‍ സാക്ക്‌സ് 748 രൂപയുമാണ് ലക്ഷ്യവില നല്‍കുന്നത്.
സിറ്റി 710 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും നിര്‍ദ്ദേശിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ജൂണ്‍പാദത്തില്‍ 16884.29 കോടി രൂപ സ്റ്റാന്റലോണ്‍ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 178.24 ശതമാനം കൂടുതല്‍.
അറ്റ പലിശ വരുമാനം 24.71 ശതമാനം ഉയര്‍ത്തി 38905 കോടി രൂപയാക്കാനും ബാങ്കിന് സാധിച്ചു. അറ്റ പലിശ മാര്‍ജിന്‍ 24 ബേസിസ് പോയിന്‍ുയര്‍ത്തി 3.47 ശതമാനവുമാക്കി.