കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

മുംബൈ: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരിയില്‍ ബുള്ളിഷാണ് വെഞ്ചുറ സെക്യുരിറ്റീസ്. നിലവില്‍ 273 രൂപ വിലയുള്ള ഓഹരി 384 രൂപലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദ്ദേശിക്കുന്നു. 24 മാസത്തില്‍ 40 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പങ്കാളിത്തമുള്ള കമ്പനി കൂടിയാണിത്. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം38,897.64 കോടി രൂപ). വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1293 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്നു. തൊട്ടുമുന്‍ പാദത്തേക്കാള്‍ 35.42 ശതമാനം കൂടുതലാണിത്. നികുതി കഴിച്ചുള്ള ലാഭം 175 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്. ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് ഇവ. ഹോസ്പിറ്റാലിറ്റി വ്യവസായം ശക്തിപ്രാപിക്കുന്നതോടെ ഓഹരി ഇനിയും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം.

ആവാഹന്‍ 2025 എന്ന വികസിപ്പിക്കല്‍ പദ്ധതിയിലൂടെയാണ് ഹോട്ടല്‍ കടന്നുപോകുന്നത്. ഹോട്ടലുകളുടെ എണ്ണം 300 ആക്കി ഉയര്‍ത്തുക,ഹോം സ്‌റ്റേകളുടെ എണ്ണം 500 ആക്കി വര്‍ധിപ്പിക്കുക, താജ് ബ്രാന്‍ഡിനു കീഴില്‍ നൂതനമായ ഹോട്ടല്‍ സംരഭങ്ങളും തുടങ്ങുക, ഇബിറ്റ ഉയര്‍ത്തുക, ലീസിനെടുത്തവയും സ്വന്തമാക്കിയവയും തമ്മിലുള്ള അനുപാതം 50:50 ആക്കുക തുടങ്ങിയവ ആവാഹനിലൂടെ കമ്പനി ലക്ഷ്യമിടുന്നു. 2.16 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ സ്ഥാപനം റെയറിന് ഇന്ത്യന്‍ ഹോട്ടല്‍സിലുള്ളത്.

X
Top