മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളില്‍ ഇടിവ്‌ ശക്തം

മുംബൈ: മെയ്‌ മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഗണ്യമായ പങ്കാളിത്തമുള്ള ഓഹരികളില്‍ ശക്തമായ വില്‍പ്പന ദൃശ്യമായി. ഈ മാസം ഇതുവരെ 18374.86 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നടത്തിയത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ അഞ്ച്‌ ശതമാനത്തിലേറെ ഷെയര്‍ ഹോള്‍ഡിംഗുള്ള നൂറിലേറെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞു. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 1.7 ശതമാനമാണ്‌ ഇടിഞ്ഞത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ കാണുന്ന ചാഞ്ചാട്ടം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനക്ക്‌ പ്രേരിപ്പിക്കുന്ന ഘടകമാണ്‌. ചില കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമായതും വില്‍പ്പനയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌, സൊണാറ്റ സോഫ്‌റ്റ്‌വെയര്‍, ഗുജറാത്ത്‌ സ്റ്റേറ്റ്‌ പെട്രോനെറ്റ്‌, കോഫോര്‍ജ്‌,
ബിര്‍ളസോഫ്‌റ്റ്‌ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞു.

എല്‍ & ടി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ടൈറ്റാന്‍ കമ്പനി, ഡിഎല്‍എഫ്‌ തുടങ്ങിയ ലാര്‍ജ്‌കാപ്‌ ഓഹരികള്‍ ഒരു മാസത്തിനിടെ 10 ശതമാനം ഇടിവ്‌ നേരിട്ടു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഇന്‍ഫോസിസ്‌, ബജാജ്‌ ഫിനാന്‍സ്‌ തുടങ്ങിയ ഓഹരികള്‍ അഞ്ച്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഉയര്‍ന്ന പങ്കാളിത്തമുള്ള ഓഹരികളാണ്‌ ഇവ.

2024ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ 16152.48 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിട്ടുണ്ട്‌.

X
Top