
കൊച്ചി: ബ്രിട്ടാനിയ കേക്സ് ക്രിസ്മസ്-നവവത്സരത്തോടനുബന്ധിച്ച് മൂന്ന് പുതിയ കേക്ക് വകഭേദങ്ങൾ വിപണിയിലിറക്കി. ഡബിൾ ചോക്കോ ചിപ്പ്, വെജ് പ്ലം കേക്ക്, നട്ട് & റെയ്‌സിൻ കേക്ക് എന്നീ ഉത്പന്നങ്ങളാണ് പുതുതായി ഇന്ത്യൻ വിപണിയിൽ ഇറക്കിയത്. കശുവണ്ടി, ബദാം, ഉണക്ക മുന്തിരി എന്നിവ ചേരുവകളായുള്ള പുതിയ കേക്ക് വകഭേദങ്ങൾ ആഘോഷ പരിപാടികൾക്കായി സവിശേഷമായി രൂപകല്പന ചെയ്തതാണെന്ന് കമ്പനി അറിയിച്ചു. പുതിയ ശ്രേണി ഇപ്പോൾ രാജ്യ വ്യാപകമായി റീട്ടെയ്ൽ സ്റ്റോറുകളിലും ഇ-കൊമേഴ്‌സിലും ക്യു-കൊമേഴ്‌സിലും ലഭ്യമാണ്.
പുതിയ മൂന്ന് കേക്ക് വകഭേദങ്ങൾക്കൊപ്പം ഫെസ്റ്റീവ് പ്ലം കേക്ക്, പ്ലം ഡിലൈറ്റ് കേക്ക് എന്നിവ ഉൾപ്പെടെ ഫെസ്റ്റിവൽ പോർട്ട്‌ഫോളിയോയ്‌ക്കായി പുതുക്കിയ പാക്കേജിംഗും അവതരിപ്പിക്കുന്ന കാംപെയ്നും ബ്രിട്ടാനിയ ആരംഭിച്ചു. കാംപെയിന്റെ ഭാഗമായി പ്രമുഖ ഇന്ത്യൻ ക്രിയേറ്റീവ് ഏജൻസി ഷബാംഗിന്റെ ആശയത്തിലുള്ള ബ്രാൻഡ് ഫിലിമും പുറത്തിറക്കി. കൂടുതലായി കേക്കുകളുടെ ഉപഭോഗം നടക്കുന്ന ഉത്സവകാല സീസണിൽ ബ്രിട്ടാനിയ കേക്‌സിന്റെ വിപണി സാന്നിധ്യം ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് പുതിയ ഉത്പന്നങ്ങളെന്ന് ബ്രിട്ടാനിയയിലെ കേക്കുകൾ, റസ്‌കുകൾ, ക്രോയിസന്റ്‌സ് എന്നിവയുടെ മാർക്കറ്റിംഗ് ജനറൽ മാനേജർ ശേഖർ അഗർവാൾ പറഞ്ഞു.






