ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

കിംവദന്തികള്‍ തള്ളി ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ഓഹരി നേട്ടത്തില്‍

ന്യൂഡല്‍ഹി: പ്രൊമോട്ടര്‍ ഷെയറുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികള്‍ 5 ശതമാനത്തോളം ഉയര്‍ന്നു. 34 രൂപയിലാണ് തിങ്കളാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്. പ്രമോട്ടര്‍ ഹോള്‍ഡിംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ‘ക്ഷുദ്രകരമായ കിംവദന്തികള്‍’ മാത്രമാണെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കമ്പനി സെക്രട്ടറിയെ നിയമിച്ചതിനെ തുടര്‍ന്ന് പ്രമോട്ടര്‍ ഹോള്‍ഡിംഗ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായെന്ന് കമ്പനി വ്യക്തമാക്കി. ഇക്കാര്യം നേരത്തെ അറിയിച്ചതാണ്. ഓഹരിയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 5 നും ഡിസംബര്‍ 6 നും ട്രേഡ് ചെയ്ത ചില ഓഹരികളുടെ തീര്‍പ്പാക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തടഞ്ഞിരുന്നു.

“മേല്‍പ്പറഞ്ഞ ഇടപാടുകളിലൊന്നും കമ്പനിയോ പ്രൊമോട്ടര്‍മാരോ ഉള്‍പ്പെട്ടിട്ടില്ലെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഷെയര്‍ഹോള്‍ഡര്‍മാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് സംഭവവികാസങ്ങള്‍ ഉടനടി സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്, “കമ്പനി വ്യക്തമാക്കി.

സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 51.16 ശതമാനം വര്‍ധിച്ച് 320.68 കോടി രൂപയാക്കാന്‍ ബ്രൈറ്റ്‌കോം ഗ്രൂപ്പിനായിരുന്നു.കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 212.15 കോടി മാത്രമായിരുന്നു വരുമാനം.പരസ്യ സാങ്കേതിക വിദ്യ, പുതുതലമുറ മീഡിയ, ആനിമേഷന്‍, ഗെയ്മിംഗ്, സെന്‍സേഴ്സ്, സോഫ്റ്റ് വെയര്‍ തുടങ്ങി കമ്പ്യൂട്ടര്‍ അധിഷ്ടിത ബിസിനസാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് നടത്തുന്നത്.

യു.എസ്, ഇസ്രായേല്‍, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക്ക് എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.

X
Top