ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചറിന് 22 മില്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചു

ബെംഗളൂരു: കമ്പനിക്ക് 1.77 ബില്യൺ രൂപയുടെ (22.16 മില്യൺ ഡോളർ) ഓർഡർ ലഭിച്ചതായി അറിയിച്ച് ഇന്ത്യൻ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് കമ്പനിയായ ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ഈ മികച്ച ഓർഡർഡിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 11.31 ശതമാനം ഉയർന്ന് 29.25 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. രാജ്യത്തുടനീളം റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് റിയൽ എസ്റ്റേറ്റ് എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

88 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിക്ക് ഇവയ്ക്ക് പുറമെ ഖനന, ഡ്രെഡ്ജിംഗ് സേവനങ്ങളിലും പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top