ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നു

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജി വച്ചു

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം.കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍  ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ  സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി കലാലോകത്ത് നിന്ന് മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

X
Top