ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ അറ്റാദായം ചരിത്ര നേട്ടത്തിൽ

കൊച്ചി: പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്കു ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 840 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്. രാജീവ് പറഞ്ഞു.

പലിശ, പലിശയേതര വരുമാനങ്ങളിലെ കുതിപ്പിൽ അറ്റാദായം 136 ശതമാനമാണു വർധിച്ചത്. ഓഹരിയൊന്നിന് 1.30 രൂപ എന്ന തോതിൽ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുമുണ്ട്.

നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ബാങ്ക് 1000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിടുന്നു. വിപണി സാഹചര്യം അനുകൂലമെങ്കിൽ മറ്റൊരു 1000 കോടി കൂടി സമാഹരിക്കാൻ ഉദ്ദേശ്യമുണ്ട്.

ഈ സാമ്പത്തിക വർഷം ബാങ്ക് അഞ്ചു ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. വായ്‌പയിൽ 22 ശതമാനവും നിക്ഷേപത്തിൽ 16 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി രാജീവ് അറിയിച്ചു.

X
Top