ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

₹3,600 കോടി കടം വീട്ടാന്‍ ബോംബെ ഡൈയിംഗ് ഭൂമി വില്‍ക്കുന്നു

റിയല്‍ എസ്റ്റേറ്റ്, പോളിസ്റ്റര്‍ ആന്റ് ടെക്‌സ്‌റ്റൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബോംബെ ഡൈയിംഗ് ആന്റ് മാനുഫാചറിംഗ് കമ്പനി മുംബൈ വര്‍ളിയിലെ ഭൂമി 5,000 കോടി രൂപയ്ക്ക് വില്‍ക്കുന്നു.

ഒരു ജപ്പാനീസ് കമ്പനി ഭൂമി വാങ്ങാന്‍ മുന്നോട്ടു വന്നതായാണ് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട്. 2,500 കോടി രൂപ മാത്രം വിപണി മൂല്യമുള്ള കമ്പനിയാണ് വാഡിയാ ഗ്രൂപ്പിനു കീഴിലുള്ള ബോംബെ ഡൈയിംഗ്.

20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടം നിര്‍മിക്കാന്‍ പറ്റുന്ന സ്ഥലമാണിതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

വാഡിയ ഗ്രൂപ്പിനു വിവിധ കമ്പനികളുടേയും ചാരിറ്റബിള്‍ ട്ര്‌സറ്റുകളുടേയും പേരില്‍ 700 ഏക്കറിലധികം ഭൂമിയുണ്ട്. മുംബൈ മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്ഥല വില ഉയരാനിടക്കിയ പശ്ചാത്തലത്തിലാണ് വില്‍പ്പന നീക്കം.

ഓഹരിയിൽ ഇടിവ്

കമ്പനിയുടെ കടം വീട്ടാനായിരിക്കും വില്‍പ്പന തുകയുടെ ഭൂരിഭാഗവും ഉപയോഗിക്കുക. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 3,642 കോടി രൂപയാണ് കമ്പനിയുടെ കടം.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2,674 കോടി രൂപയും. ഇക്കലായളവില്‍ 517 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ബോംബെ ഡൈയിംഗ് ഓഹരി വില 11.52% ഉയര്‍ന്ന് 122.90 രൂപയിലെത്തിയിരുന്നു.

അതേസമയം, ഇന്നലെ 2.32% ഇടിഞ്ഞ് 119.90 രൂപയിലാണ് വ്യാപാരം നടന്നത്.

X
Top