രാജ്യത്ത് ആട്ട വില കുറയുന്നുഇന്ത്യ ഹരിത ഹൈഡ്രജന്‍ കയറ്റുമതി രംഗത്തേക്ക്വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യ

ധന സമാഹരണം നടത്താൻ പദ്ധതിയിട്ട് ബോംബെ ഡൈയിംഗ്

മുംബൈ: ധന സമാഹരണം നടത്താൻ പദ്ധതിയുമായി ബോംബെ ഡൈയിംഗ്. അവകാശാടിസ്ഥാനത്തിൽ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്തുകൊണ്ട് ഫണ്ട് സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ നിർദിഷ്ട നിർദ്ദേശത്തിന് കമ്പനി ബോർഡിൻറെ അനുമതി തേടും. 2022 സെപ്റ്റംബർ 22-നാണ് കമ്പനിയുടെ ബോർഡ് യോഗം ചേരുന്നത്.

ധന സമാഹരണ പദ്ധതിയെ കുറിച്ച് കമ്പനി അറിയിച്ചതിനെത്തുടർന്ന് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരി 6.12 ശതമാനത്തിന്റെ മികച്ച നേട്ടത്തോടെ 106.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

350+ എക്‌സ്‌ക്ലൂസീവ് ബോംബെ ഡൈയിംഗ് റീട്ടെയിൽ സ്റ്റോറുകളിലൂടെയും 2000+ മൾട്ടി-ബ്രാൻഡ് സ്റ്റോറുകളിലൂടെയും ലിനൻ, ടവലുകൾ, വീട്ടുപകരണങ്ങൾ, ഒഴിവുസമയ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ്.

X
Top