ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബോംബെ ഡയിങ്ങിന്റെ പ്രോപ്പര്‍ട്ടി 5200 കോടി രൂപയ്ക്ക് വില്‍ക്കുന്നു

വാഡിയ ഗ്രൂപ്പ് സ്ഥാപനമായ ബോംബെ ഡൈയിം ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി (ബിഎംഡിസി) മുംബൈ വര്‍ലിയിലെ 22 ഏക്കറോളം സ്ഥലം 5,200 കോടി രൂപയ്ക്ക് ഗോയിസു റിയല്‍റ്റിക്കു വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള അംഗീകാരം സെപ്റ്റംബര്‍ 13-നു ബിഎംഡിസി നല്‍കി.

ജാപ്പനീസ് റിയല്‍റ്റി ഡെവലപ്പറായ സുമിറ്റോമോയുടെ ഉപസ്ഥാപനമാണു ഗോയിസു.
മുംബൈയിലെ ഏറ്റവും വലിയ ഭൂമി ഇടപാടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, 5200 കോടി രൂപയുടെ ഇടപാട് ബോംബെ ഡൈയിങിന്റെ സെപ്റ്റംബര്‍ 13-ലെ വിപണി മൂല്യമായ 2,900 കോടി രൂപയേക്കാള്‍ കൂടുതലുമാണ്.

ഇടപാടിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് കടം കുറയ്ക്കാന്‍ ബോംബെ ഡൈയിങ് ശ്രമിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നത്. നിലവില്‍ കമ്പനിയുടെ കടം 3,969 കോടി രൂപയാണ്.

സുമിറ്റോമോയുമായുള്ള ബോംബെ ഡൈയിങിന്റെ മുഴുവന്‍ ഇടപാടും രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ 4,675 കോടി രൂപ കൈമാറും. രണ്ടാം ഘട്ടത്തില്‍ 525 കോടി രൂപയും കൈമാറും.

ഭൂമി ഇടപാടിന് അനുമതി നല്‍കിയതോടെ സെപ്റ്റംബര്‍ 14നു ബോംബെ ഡൈയിങ് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടെ 20 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 168.50 രൂപയിലെത്തി.

X
Top