ദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു

ബള്‍ക്ക് ഡീല്‍: നേട്ടമുണ്ടാക്കി പേടിഎം ഓഹരി

മുംബൈ: വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഓഹരി വാങ്ങിയതിനെ തുടര്‍ന്ന് പേടിഎം പാരന്റിംഗ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. 1.33 ശതമാനം നേട്ടത്തില്‍ 547 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. വണ്‍ 97 കമ്യൂണിക്കേഷന്റെ 2.79 ശതമാനം ഇക്വിറ്റി ഓഹരികള്‍ നവംബര്‍ 17 ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായ ബിഒഎഫ്എ സെക്യൂരിറ്റീസ് യൂറോപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സോസൈറ്റ് ജനറല്‍ എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു.

ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ 50.26 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ 60.03 ലക്ഷം ഓഹരികളും സോസൈറ്റ് ജനറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 70.85 ലക്ഷം ഓഹരികളും സ്വന്തമാക്കി. ശരാശരി 555 രൂപ നിരക്കിലായിരുന്നു ഏറ്റെടുക്കല്‍. മൊത്തം വാങ്ങല്‍ വില 1,005 കോടി രൂപ.

അതേസമയം വിദേശ നിക്ഷേപകരായ എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് (കേയ്മാന്‍) 2.93 കോടി ഓഹരികള്‍ 555.67 രൂപ നിരക്കില്‍ വിറ്റു.1,630.89 കോടി രൂപയുടെ ഇടപാടാണ് ഇത്. 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് കമ്പനിയുടെ 11.32 കോടി എണ്ണം അഥവാ 17.45 ശതമാനം ഓഹരികളാണ് ഇവര്‍ കൈവശം വച്ചിരുന്നത്.

മറ്റ് ഇടപാടുകളില്‍, നിക്ഷേപകനായ മാല ഗോപാല്‍ ഗോങ്കര്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സിലെ 1,009 കോടി രൂപ ഓഹരികള്‍ വില്‍പന നടത്തി. ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, ഒരു ഓഹരിക്ക് ശരാശരി വിലയായ 175.48 രൂപ നിരക്കില്‍ 5.75 കോടി ഓഹരികള്‍ ഗോങ്കര്‍ ഓഫ്‌ലോഡ് ചെയ്തു.അതേസമയം കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് 1.7 കോടി ഇക്വിറ്റി ഓഹരികള്‍ ശരാശരി 175.25 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്.

X
Top