100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സംരക്ഷിത കടപ്പത്രവുമായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്

കോഴിക്കോട്: ബോബി ചെമ്മണൂര് ഗ്രൂപ്പിന്റെ കീഴിലുള്ള സ്വര്ണപണയരംഗത്തെ പ്രമുഖ നോണ് ബാങ്കിങ് ഫിനാന്സ് കമ്പനിയായ ചെമ്മണൂര് ക്രെഡിറ്റ്സ് ആന്ഡ് ഇന്വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് (സി.സി.ഐ.എല്.) ഓഹരിയാക്കി മാറ്റാന്പറ്റാത്ത സംരക്ഷിത കടപത്രം (എല്.സി.ഡി.) ഇറക്കുന്നു.

ആയിരംരൂപ മുഖവിലയുള്ള കടപ്പത്രങ്ങളില് ഇന്നലെ മുതല് നിക്ഷേപിക്കാൻ അവസരമുണ്ട്.
എന്.സി.ഡി. പബ്ലിക്ക് ഇഷ്യൂവിലൂടെ 50 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യമെങ്കിലും പരമാവധി 100 കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കാന് കമ്പനി അനുവാദം നേടിയിട്ടുണ്ട്. നിക്ഷേപത്തിനായി ക്രീസില് ബി.ബി.ബി./സ്റ്റേബിള് റേറ്റിങ്ങും നേടിയിട്ടുണ്ട്.

കുറഞ്ഞ അപേക്ഷ തുക പതിനായിരംരൂപയാണ്. അതിനുമേല് ആയിരം രൂപയുടെ ഗുണിതങ്ങളായും നിക്ഷേപങ്ങള് സ്വീകരിക്കും. 366 ദിവസം മുതല് 74 മാസം വരെയുള്ള വിവിധ നിക്ഷേപ അവസരങ്ങളുണ്ട്. 74 മാസംകൊണ്ട് നിക്ഷേപത്തുക ഇരട്ടിക്കുന്ന സ്കീമും ലഭ്യമാണ്.

ധനകാര്യ സേവനരംഗത്തെ പ്രമുഖരായ ‘വിവ്രൊ’ ഫിനാന്ഷ്യല് സര്വീസസ് ആണ് പബ്ലിക്ക് ഇഷ്യൂവിന്റെ ലീഡ് മാനേജര്.

X
Top