തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ ഐപിഒ ഒക്ടോബർ 25ന്

സ്‌പെഷ്യാലിറ്റി ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ചേരുവ, ഇടനില കമ്പനിയായ ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ അതിന്റെ ആദ്യ പബ്ലിക് ഇഷ്യു ഒക്ടോബർ 25ന് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഐആർഎം എനർജിക്ക് ശേഷം ഈ മാസം മെയിൻബോർഡ് വിഭാഗത്തിലെ രണ്ടാമത്തെ ഓഫറാണിത്.

യോഗ്യതയുള്ള ഇന്സ്ടിട്യൂഷനൽ വാങ്ങുലുകാർക്ക് വേണ്ടിയുള്ള ഇഷ്യുവിന്റെ ഭാഗമായ ആങ്കർ ബുക്ക് ഒക്ടോബർ 23-ന് ഒരു ദിവസത്തേക്ക് തുറക്കും, ഓഫർ ഒക്ടോബർ 27ന് അവസാനിക്കും. ഇഷ്യൂ പ്രൈസ് ബാൻഡും ലോട്ട് സൈസും കമ്പനി പ്രഖ്യാപിക്കും.

പ്രമോട്ടർമാരായ അക്ഷയ് ബൻസാരിലാൽ അറോറയുടെയും മകൻ ശിവൻ അക്ഷയ് അറോറയുടെയും 2.4 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ഭാഗം മാത്രമാണ് പബ്ലിക് ഇഷ്യൂവിൽ ഉള്ളത്,

അതേസമയം പുതിയ ഇഷ്യൂ ഘടകമൊന്നുമില്ല. കമ്പനിയുടെ 100 ശതമാനം ഓഹരികളും അറോറ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.

ഇഷ്യൂ സൈസിന്റെ പകുതി ക്യുഐബികൾക്കും 15 ശതമാനം ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും ബാക്കി 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു.

X
Top