100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും എത്താതെ ബിൽ ഗേറ്റ്സ്

വാഷിങ്ടൺ: 34 വർഷത്തിനിടെ ഇതാദ്യമായി ശതകോടീശ്വരൻമാരുടെ പട്ടിയിൽ ആദ്യ പത്തിൽ പോലും ഇടംപിടിക്കാതെ മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. 1991ന് ശേഷം ഇതാദ്യമായാണ് ഗേറ്റ്സ് പട്ടികയിൽ നിന്നും പുറത്ത് പോകുന്നത്. 2021ലാണ് രണ്ടാം സ്ഥാനത്തിന് താഴേക്ക് ബിൽഗേറ്റ്സ് വീണത്. എന്നാൽ, ഇപ്പോൾ ആദ്യ പത്തിൽ പോലും അദ്ദേഹത്തിന് ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.

ഫോബ്സ് -400 പട്ടികയിൽ 14ാം സ്ഥാനത്താണ് ബിൽ ഗേറ്റ്സ് ഇപ്പോഴുള്ളത്. ബ്ലുംബെർഗ് സഹസ്ഥാപകൻ മൈക്ക് ബ്ലുംബർഗാണ് ബിൽഗേറ്റ്സിന് മുന്നിലുള്ളത്. ബിൽഗേറ്റ്സിന് 107 ബില്യൺ ഡോളർ ആസ്തിയാണ് നിലവിലുള്ളത്. നേരത്തെ തന്റെ സ്വത്തുക്കളെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയാണെന്ന് ഇലോൺ മസ്ക് പറഞ്ഞു.

പ്രതിവർഷം ബില്യൺ കണക്കിന് ഡോളറായി ഇത്തരം ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് ബിൽ ഗേറ്റ്സ് മാറ്റുന്നത്. കഴിഞ്ഞ വർഷത്തിന് ശേഷം ഏഴ് ബില്യൺ ഡോളർ ബിൽഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെലിൻഡ ഗേറ്റ്സുമായുള്ള വിവാഹമോചനവും ബിൽഗേറ്റ്സിന്റെ സമ്പത്തിൽ വലിയ ഇടിവ് വരുത്തിയിരുന്നു.

27 ബില്യൺ ഡോളറിന്റെ ഇടിവാണ് വിവാഹമോചനത്തെ തുടർന്ന് ബിൽഗേറ്റ്സിന്റെ സ്വത്തിൽ ഉണ്ടായത്.

X
Top