കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

ക്യാഷ് ബാക്കുമായി ഭീമിന്‍റെ ഗര്‍വ് സേ സ്വദേശി കാംപെയ്ൻ

കൊച്ചി: പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഭീം പെയ്മെന്‍റ് ആപ്പ് ഗര്‍വ് സേ സ്വദേശി കാംപെയ്ൻ തുടങ്ങി. പുതിയ ഉപഭോക്താക്കള്‍ 20 രൂപയോ അതില്‍ കൂടുതലോ കൈമാറ്റം ചെയ്യുമ്പോള്‍ 20 രൂപ ക്യാഷ് ബാക്ക് നല്കുന്നതാണ് ഭീം പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം. മെയ്ഡ് ഇന്‍ ഇന്ത്യ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഭീം ഇന്ത്യക്കാരുടെ ദൈനംദിന പെയ്മെന്‍റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.  

ഇന്ത്യക്കാര്‍ പണം ഉപയോഗിക്കുന്നതിന് അനുസൃതമായ രീതയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഇത് ചെറിയ തുകകളുടെ ഇടപാടുകള്‍ മുതല്‍ വീട്ടു ചെലവുകള്‍ പങ്കു വെക്കുന്നത് വരെയുള്ള വിവിധങ്ങളായ സൗകര്യങ്ങളാണ് നല്‍കുന്നത്. പുതിയ ഉപഭോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എന്‍ബിഎസ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ്  പറഞ്ഞു. കാംപയ്നിന്‍റെ ഭാഗമായുള്ള ആനുകൂല്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു മാസം 300 രൂപ വരെ ക്യാഷ്ബാക്ക് നേടാനാവും.

X
Top