ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

വടക്കേ അമേരിക്കയില്‍ നിന്നുള്ള ട്രക്ക് ഓര്‍ഡറുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍, ഭാരത് ഫോര്‍ജ്, ആര്‍കെ ഫോര്‍ജിംഗ്‌സ്, ജിഎന്‍എ ആക്‌സില്‍സ് കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: വടക്കേ അമേരിക്കയില്‍ നിന്നും റെക്കോര്‍ഡ് എണ്ണം ക്ലാസ് 8 ട്രക്ക് ഓര്‍ഡറുകള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ ഭാരത് ഫോര്‍ജ്, രാമകൃഷ്ണ ഫോര്‍ജിംഗ്‌സ്, ജിഎന്‍എ ആക്‌സില്‍ ഓഹരികള്‍ ഒക്ടോബര്‍ 6ന് 3-9 ശതമാനം ഉയര്‍ന്നു. എസിടി റിസര്‍ച്ച് പറയുന്നതനുസരിച്ച് പ്രാഥമിക ക്ലാസ് 8 അറ്റ ഓര്‍ഡറുകള്‍ 53,700 യൂണിറ്റുകളും എന്‍എ ക്ലാസുകളിലെ 5-7 അറ്റ ഓര്‍ഡറുകള്‍ 26,600 യൂണിറ്റുകളുമാണ്. ക്ലാസ് 5,6,7 എന്നിവ ട്രക്കുകള്‍, ബസുകള്‍, വിനോദ വാഹനങ്ങള്‍, സ്‌റ്റെപ്പ് വാന്‍ കോണ്‍ഫിഗറേഷനുകളും ക്ലാസ് 8 ട്രക്ക്, ട്രാക്ടറുകളുമാണ്.

ഭാരത് ഫോര്‍ജിനെ സംബന്ധിച്ചിടത്തോളം, മൊത്തം വരുമാനത്തിന്റെ 40 ശതമാനവും വടക്കേ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍നിന്നുമാണ്. ജിഎന്‍എ ആക്‌സില്‍ കയറ്റുമതി വരുമാനത്തിന്റെ 45 ശതമാനവും ആര്‍കെ ഫോര്‍ജിംഗ്‌സ് 60 ശതമാനവും വടക്കേ അമേരിക്കയില്‍ നിന്ന് സ്വീകരിക്കുന്നു. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്ത് 815 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഭാരത് ഫോര്‍ജ് ഓഹരി ശേഖരിക്കാന്‍ നിര്‍ദ്ദേശിച്ചു.

ആര്‍കെ ഫോര്‍ജിംഗ്‌സിന് ഷെയര്‍ഖാന്റെ വാങ്ങല്‍ റേറ്റിംഗുണ്ട്. ലക്ഷ്യവില-238 രൂപ.

X
Top