ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യ

നേരിയ തോതില്‍ ഇടിവ്, ഐടി 2 ശതമാനം താഴ്ന്നു

മുംബൈ: എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം സൂചികകള്‍ നേരിയ ഇടിവ് നേരിടുന്നു. സെന്‍സെക്‌സ് 30.14 അഥവാ 0.05 ശതമാനം താഴ്ന്ന് 60362.63 ലെവലിലും നിഫ്റ്റി50 1.70 പോയിന്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 17810.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1223 ഓഹരികള്‍ മുന്നേറുമ്പോള്‍ 673 ഓഹരികള്‍ പിന്‍വലിഞ്ഞു.

88 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്.മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഒഎന്‍ജിസി,ഐഷര്‍ മോട്ടോഴ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ് നേട്ടമുണ്ടാക്കുന്നു.

മേഖലകളില്‍ ഐടി 2 ശതമാനത്തോളം ദുര്‍ബലമായപ്പോള്‍ ബാങ്ക്, എഫ്എംസിജി നേരിയ തോതില്‍ ഉയര്‍ന്നു. ലോഹം,ഫാര്‍മ,എന്നിവയും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്‌ 0.26 ശതമാനവും സ്‌മോള്‍ക്യാപ് 0.33 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top