ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു. സെന്‍സെക്‌സ് 508.06 പോയിന്റ് അഥവാ 0.82 ശതമാനം താഴ്ന്ന് 61155.42 ലെവലിലും നിഫ്റ്റി 146.70 പോയിന്റ് അഥവാ 0.80 താഴ്ന്ന 18161 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1361 ഓഹരികള്‍ മുന്നറുമ്പോള്‍ 1842 ഓഹരികള്‍ തിരിച്ചടി നേരിടുകയാണ്.

153 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഓയില്‍ ആന്റ് ഗ്യാസ്, ഐടി എന്നിവ 1 ശതമാനം ഇടിവ് രേഖപ്പെടുത്തുമ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം ഉയര്‍ന്നു. ഒഎന്‍ജിസി,സൊമാട്ടോ,എഫ്എസ്എന്‍ ഇ കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, എസ്ബിഐ ലൈഫ്, അദാനി ട്രാന്‍സ്മിഷന്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്,ഗ്രാസിം,റിലയന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, ജൂബിലന്റ്, ഹീറോ മോട്ടോകോര്‍പ്പ്,ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ,ഇന്‍ഫോസിസ്,അംബുജ സിമന്റ്, ഡോ.റെഡ്ഡീസ്, ബജാജ് ഫിന്‍സര്‍, ബന്ധന്‍ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, സൈഡസ്, എല്‍ടിഐമൈന്‍ഡ്ട്രീ, നെസ്ലെ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.

ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ലൈഫ്, എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. എണ്ണവിലയിടിവുള്‍പ്പടെയുള്ള അനുകൂല ഘടകങ്ങള്‍ക്ക് വിപണിയെ സ്വാധീനിക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡൗണ്‍ട്രെന്‍ഡ് ശക്തമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയ് കുമാര്‍ നിരീക്ഷിക്കുന്നു.

യു.എസില്‍ ചെറുകിട പണപ്പെരുപ്പം കുറഞ്ഞത് വിപണിയെ സ്വാധീനിച്ചില്ല എന്നുവേണം കരുതാന്‍. അടുത്ത കണക്കുകള്‍ നോക്കി മാത്രമേ വിപണി പ്രതികരീക്കൂ. അതുകൊണ്ടുതന്നെ കരുതലോടെ കളിക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കേണ്ടത്, വിജയ്കുമാര്‍ പറഞ്ഞു.

X
Top